Latest NewsKeralaIndia

മിലന്‍ ബിജെപി സമരവേദിയില്‍ എത്തിയതെങ്ങനെ? വ്യക്തമായ മറുപടിയുമായി ലോറന്‍സിന്റെ മകള്‍

അപ്പച്ചന് 15 വയസുള്ളപ്പോഴല്ലേ സിപിഎം പ്രവര്‍ത്തകനായി രംഗത്തിറങ്ങിയത്. അന്ന് അപ്പച്ചന്റെ ഇഷ്ടമായിരുന്നു അത്. അന്നാരും അതെര്‍ത്തില്ല.

എംഎംലോറന്‍സിന്‍രെ ചെറുമകന്‍ ബിജെപി സമരവേദിയിലെത്തിയതുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കി ആശ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആശ കാര്യങ്ങള്‍ വ്യക്തമാക്കിയത്. എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ എന്ന നിലയിലല്ല അവന്‍ പോയത്. അതിന് പിന്നില്‍ ഇവര്‍ക്ക് അറിയാത്ത കുറേ കാര്യങ്ങളുണ്ട്. ഇന്നലെ ഈ സമയത്ത് ഞങ്ങള്‍ ഒരു പരാതി കൊടുക്കാന്‍ എം.വി. ജയരാജന്റെ ഓഫിസിലിരിക്കുകയാണ്. ഒരു പൊലീസുകാരന്റെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവം പരാതിപ്പെടാനാണ് പോയത്.

ഓഫിസ് സംബന്ധിച്ച് നടന്ന ഒരു പ്രശ്നത്തില്‍ പരാതിപ്പെടാന്‍ ചെന്ന എന്നെ ആ പൊലീസുകാരന്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഒരു സ്ത്രീയുടെ പരാതി പിണറായി വിജയന്റെ പൊലീസ് ഇങ്ങനെയാണോ പരിഗണിക്കുന്നത് എന്നത് എനിക്ക് അദ്ഭുതമായി. ഈ പൊലീസുകാരനെതിരെ പരാതി കൊടുക്കാനാണ് ഞങ്ങള്‍ പോയത്. ഇതെല്ലാം എന്റെ മകന്‍ കാണുന്നുണ്ട്.അവന് ഉടന്‍ 18 വയസാകും. അവന്‍ എന്നോട് ചോദിച്ചിട്ടാണ് ആ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്. അവനെ ഞാന്‍ എന്തിനാണ് തടയുന്നത്.

ഇതിന് മുന്‍പ് ആര്‍എസ്എസിന്റെയോ ബിജെപിയുടെയോ ഒരു പരിപാടിയില്‍ പോലും അവന്‍ പങ്കെടുത്തിട്ടില്ല. നിങ്ങള്‍ അവന്റെ ഫെയ്സ്ബുക്ക് നോക്കൂ. ഉമ്മന്‍ ചാണ്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഉള്ളത്. അവന്‍ ഇന്നലെ ചെയ്ത ട്വീറ്റ് നോക്കൂ. പിണറായി വിജയന്‍ നടത്തിയ പ്രസംഗമാണ് അവന്‍ പങ്കുവച്ചത്. അവന് ബിജെപിയില്‍ അംഗമാകണമെന്ന് ഈ നിമിഷം വരെ എന്നോട് പറഞ്ഞിട്ടില്ല. നാളെ ആകണമെന്ന് പറഞ്ഞാലും ഞാന്‍ തടയില്ല. കാരണം അത് അവന്റെ ഇഷ്ടമാണ് തീരുമാനമാണ്- ആശ പറഞ്ഞു.ശബരിമല അയ്യപ്പന്റെ വലിയ ഭക്തരാണ് ഞാനും മോനും. ഹരിവരാസനം എന്നും ഞങ്ങളുടെ വീട്ടില്‍ വയ്ക്കാറുണ്ട്.

ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ അവന് എതിര്‍പ്പുണ്ട്. അപ്പോഴാണ് ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍പിള്ള ഈ പരിപാടിയെ കുറിച്ച് പറയുന്നത്. അദ്ദേഹത്തോടും കുമ്മനത്തോടും മുന്‍പ് തന്നെ അടുത്ത പരിചയം ഉണ്ട് അവന്. അപ്പോള്‍ പൊലീസ് നടപടിക്കെതിരെയും ശബരിമലയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്കെതിരെയും നടക്കുന്ന പ്രതിഷേധത്തില്‍ അണിചേരണം എന്ന് അവന് തോന്നിയതില്‍ എന്താണ് തെറ്റ്?
‘അപ്പച്ചന് 15 വയസുള്ളപ്പോഴല്ലേ സിപിഎം പ്രവര്‍ത്തകനായി രംഗത്തിറങ്ങിയത്. അന്ന് അപ്പച്ചന്റെ ഇഷ്ടമായിരുന്നു അത്. അന്നാരും അതെതിര്‍ത്തില്ല.

ഇന്ന് ഞാന്‍ ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തതിനെ അപ്പച്ചന്‍ എന്തിനാണ് എതിര്‍ക്കുന്നത്. അതെന്റെ താല്‍പര്യമല്ലേ..’ ബിജെപിയുമായി വേദി പങ്കിട്ട കൊച്ചുമകന്‍ മിലനോട് സംസാരിച്ചപ്പോള്‍ എം.എം ലോറന്‍സിന് ലഭിച്ച മറുപടിയാണിത്. ഇതു പറയുന്നത് എംഎം ലോറന്‍സിന്റെ മകള്‍ ആശയാണ്.സൈബര്‍ ആക്രമണം ഒന്നും ഇതുവരെയില്ല. പക്ഷേ ഞങ്ങളോട് സംസാരിക്കരുതെന്ന് ചിലരോട് പറഞ്ഞതായി അറിഞ്ഞു. കുറേ ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. പിണറായി വിജയനെ പോലെ ഒരു ദിവസം പ്രസംഗിക്കണം എന്ന് അവന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിപിഎമ്മിലും കോണ്‍ഗ്രസും ബിജെപിയും ഒന്നും തെറ്റല്ല എന്നാണ് അവന്റെ പക്ഷം. അത് ഞാന്‍ മാനിക്കുന്നു.

നല്ലത് എന്താണോ അത് അവന്‍ തിരഞ്ഞെടുക്കുന്നു ചെയ്യുന്നു. മുന്‍പ് രാഷ്ട്രീയത്തിലിറങ്ങണം എന്ന് അപ്പച്ചനോട് (എം.എം.ലോറന്‍സ്) അവന്‍ പറഞ്ഞപ്പോള്‍ ഇപ്പോള്‍ നീ പഠിക്ക്, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്റെ അപ്പച്ചന്‍ 15-ാമത്തെ വയസിലാണ് പത്താം ക്ലാസിലെ പഠനം ഉപേക്ഷിച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തിനിറങ്ങിയത്. ആ പാരമ്പര്യം അവന്‍ കാണിക്കാതിരിക്കുമോ. അദ്ദേഹത്തിന്റെ കൊച്ചുമോനല്ലേ.
കടപ്പാട് ; മനോരമ

shortlink

Related Articles

Post Your Comments

Related Articles


Back to top button