![balabhaskar-759](/wp-content/uploads/2018/09/balabhaskar-759.jpg)
തിരുവനന്തപുരം: അപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്തു. ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലക്ഷ്‌മി. വലത് കാലിലെ പരിക്ക് ഭേദമായാല്‍ ലക്ഷ്മി പൂര്‍ണ ആരോഗ്യവതിയാകുമന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ ഭക്ഷണം കഴിക്കാനും സംസാരിക്കാനും ലക്ഷ്മിക്ക് കഴിയുന്നുണ്ട്. കഴിഞ്ഞ മാസമാണ് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.
Post Your Comments