റാഞ്ചി: മാധ്യമ പ്രവര്‍ത്തകനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ചത്തറയിലാണ് സംഭവം. ഹിന്ദി ദിനപത്രമായ ആജിലെ മാധ്യമപ്രവര്ത്തകന് ചന്ദന്‍ തിവാരിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് തിവാരിയെ അക്രമിസംഘം തട്ടിക്കൊണ്ട് പോയത്. ഇതുസംബന്ധിച്ച പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ ബാല്ത്തര് വനമേഖലയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ടു വര്‍ഷം മുമ്പ് ചത്തറയില്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റ് മരിച്ചിരുന്നു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ ജിതേന്ദ്ര കുമാര്‍ സിംഗ് പറഞ്ഞു.
Post Your Comments