പുല്‍വാമ: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ പാകിസ്താന്‍ പിന്തുണയുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഗ്രൂപ്പിന്റെ തലവന്റെ മരുമകനടക്കം രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജെയ്‌ഷെ ഗ്രൂപ്പ് തലവന്‍ മൗലാനാ മസൂദ് അസ്ഹറിന്റെ മരുമകന്‍ ഉസ്മാന്‍ ഹൈദരാണ് ചങ്കിതാറില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മുഹമ്മദ് ഉസ്മാന്‍ കൊല്ലപ്പെട്ട വിവരം ജെയ്ഷെ മുഹമ്മദ് സ്ഥിരീകരിച്ചു.
ഷൗക്കത്ത് അഹമ്മദാണ് സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട മറ്റൊരു ഭീകരന്‍. ഉസ്മാന്‍ ഹൈദര്‍ ജമ്മുകാശ്മീര്‍ മേഖലയില്‍ സുരക്ഷാ സൈന്യത്തിനു നേരെ നിരന്തരം അക്രമണം നടത്തിയിരുന്നയാളാണെന്ന് സൈന്യം വ്യക്തമാക്കി. രഹസ്യവിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലലിലാണ് ഉസ്മാനും ഷൗക്കത്തും കൊല്ലപ്പെട്ടത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സുരക്ഷാസേന വധിച്ച ഭീകരരുടെ എണ്ണം 12 ആയി.
Post Your Comments