ന്യൂഡല്‍ഹി: പാക് ഭീകര സംഘടനയായ ജയ്ഷേ മുഹമ്മദ് ഭീകരന്‍ മുസാഫര്‍ ഭട്ട് രഹസ്യാന്വേഷണ ഏജന്‍സിയുടെ പിടിയിലായി. ഇന്ത്യയില്‍ നിന്നും പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജയ്ഷേ മുഹമ്മദ് സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനിയാണ് മുസഫര്‍ ഭട്ട്. ഗൂഢാലോചന കേസില്‍ എന്‍ഐഎ കോടതിക്കു മുന്‍പില്‍ ഹാജരാക്കിയ ഇയാളെ ഒന്‍പത് ദിവസം കസ്റ്റഡിയില്‍ വയ്ക്കാന്‍ കോടതി ഉത്തരവിട്ടു.
ഇതിന് മുന്‍പ് മൂന്ന് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. സജ്ജദ് അഹമ്മദ് ഖാന്‍, ബിലാല്‍ മിര്‍, തന്‍വീര്‍ അഹമ്മദ് ഗനി എന്നിവരാണ് നേരത്തെ പിടിയിലായവര്‍. ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.പുല്‍വാമ ഭീകരാക്രമണം ആസൂത്രണം ചെയ്ത മുദാസ്സിര്‍ അഹമ്മദുമായി മുസാഫര്‍ ഭട്ടിന് ബന്ധമുള്ളതായി കണ്ടെത്തി. ഇവര്‍ വാട്സ് ആപ്പിലൂടെ നിരന്തരം ബന്ധപ്പെടാറുള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞു.
പിടിയിലായ നാല് പേര്‍ക്കെതിരെയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കല്‍, ഭീകര പ്രവര്‍ത്തനം നടത്തല്‍, ഗൂഡാലോചന, ആളുകളെ ഭീകര സംഘടനയില്‍ ചേര്‍ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.
Post Your Comments