ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി. അഴിമതി നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടിയിരിക്കുകയായിരുന്നു വിജിലന്‍സ്. ഭരണസമിതിയുടെ കാലത്ത് രഞ്ജിത്ത്, രാജു എന്നിവരെ ഉയര്‍ന്ന തസ്തിക സൃഷ്ടിച്ച് ഉയര്‍ന്ന ശമ്പളം നല്‍കിയെന്നാണ് കേസ്. നിയമനം നടക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു തുഷാര്‍. ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി വി ചന്ദ്രമോഹന്‍ അടക്കമുള്ളവരെ പ്രതിയാക്കിയായാണ് കുറ്റപത്രം തയ്യാറാക്കിയിരുന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ പാരിതിയെ തുടര്‍ന്ന് ഏഴ് പേരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പബ്ലിക് സര്‍വന്റായി കണക്കാക്കുന്നതാണ് പുതിയ നിയമം. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് അനുമതി തേടിയിരുന്നത്.
Post Your Comments