Latest NewsKerala

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകാന്‍ സാധ്യത

തിരുവനന്തപുരം: സാലറി ചാലഞ്ചിന്റെ പേരില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തവണ ശമ്പളം വൈകും. ഇതിനിടെ സുപ്രീംകോടതി വിധി പുറത്ത് വന്നിട്ടും ജീവനക്കാരില്‍ നിന്ന് വാങ്ങിയ വിസമ്മത പത്രം തിരികെ നല്‍കാത്തത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടിയാകുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ ശമ്പളവുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഇറക്കാന്‍ വൈകുന്നത് ഈ മാസത്തെ ശമ്പളം വൈകാനിടയാക്കുന്നത്

വിധിയുടെ പശ്ചാത്തത്തില്‍ ശമ്പളം തിരികെ നല്‍കുന്നതിനോ, മുന്‍പ് വിസമ്മത പത്രം എഴുതി നല്‍കിയവര്‍ക്ക് മടക്കി നല്‍കുന്നതിനോ ഇതുവരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. പുതിയ ഉത്തരവില്‍ മുന്‍പ് നല്‍കിയ വിസമ്മത പത്രം തിരികെ എടുക്കുന്നതിനുള്ള യാതൊരു നിര്‍ദ്ദേശങ്ങളാകട്ടെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ജീവനക്കാര്‍ക്ക് തലവേദനയായി മാറുന്നു. മാത്രമല്ല, സ്പാര്‍ക്ക് വഴി ശമ്പളം നല്‍കുന്നതിന് ഡിഡിഒമാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ കാണിച്ച് ഉത്തരവും സര്‍ക്കാര്‍ ഇറക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ആണ് ഇത്തവണ ജീവനക്കാര്‍ക്ക് ശമ്പളവിതരണത്തില്‍ തടസ്സം നേരിടാന്‍ സാധ്യതയേറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button