വെനീസ്: ഇറ്റലിയിലുണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും മരണപ്പെട്ടവരുടെ എണ്ണം 11 കവിഞ്ഞു. ദിവസങ്ങളായി തുടരുന്ന മഴ കനത്ത നാശനഷ്ടമാണ് ഇറ്റലിയിൽ വരുത്തിയിരിക്കുന്നത്.
കനാൽ നഗരമായ വെനീസാണ് മഴയുടെ സംഹാര താണ്ഡവത്തിൽ ഏറെ പ്രയാസപ്പെടുന്നത്. 156 സെന്റീമീറ്റര്‍ ആണ് വെനീസില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളത്. നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
മരങ്ങളും കെട്ടിടങ്ങളും തകർന്നാണ് കൂടുതൽ മരണങ്ങളും നടന്നിട്ടുള്ളത്. ചിലയിടത്ത് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ ആണ് കാറ്റു വീശുന്നത്. വടക്കന്‍ ഇറ്റലിയിലെ ലിഗുറിയ, ലൊംബാര്‍ഡിയ, വെനേറ്റോ എന്നീ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
Post Your Comments