KeralaLatest News

വ്യാജ റിക്രൂട്ട്മെന്റ്: എയർപോർട്ടിന് മുന്നിലെത്തി വിവിധ പോസുകളിൽ സെൽഫി; യുവതിയും ഭർത്താവും തട്ടിപ്പ് നടത്തിയ വിധം ഞെട്ടിക്കുന്നത്

വിമാനത്താവളത്തിലെത്തി ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിന് മുന്നില്‍ നിന്ന് അപേക്ഷകരെ വിഡിയോ കോള്‍ വിളിച്ച്‌ മലേഷ്യയിലേക്ക് പോവുകയാണെന്ന് പറഞ്ഞ ശേഷം മുങ്ങുകയാണ് രീതി

കൊച്ചി: ക്യാമ്പസുകളിൽ എത്തി വ്യാജ റിക്രൂട്മെന്റ് നടത്തി പണം അപഹരിച്ച് മുങ്ങുന്ന യുവതിയും ഭർത്താവും അറസ്റ്റിൽ. എറണാകുളം ജില്ലയിലെ മൂന്നോളം ക്യാമ്പസുകളില്‍ വ്യാ‍ജ റിക്രൂട്ട്മെന്‍റ് നടത്തി 152 പേരില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപ ഇവര്‍ തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

സമാനമായ രീതിയിൽ വീണ്ടും തട്ടിപ്പുമായി എത്തിയ ഇവർ എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായി .തിരുവനന്തപുരം നേമം മുക്കുനട രജനി നിവാസില്‍ ശങ്കര്‍, ഭാര്യ രേഷ്മ എന്നിവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് സെന്‍ട്രല്‍ എസ്ഐ കെ സുനുമോന്‍ പറഞ്ഞു.

എല്ലാവരെയും ആകർഷിക്കാനായി എറണാകുളം എം ജി റോഡില്‍ ‘കണ്‍സെപ്റ്റീവ്’ എന്ന സ്ഥാപനം തുടങ്ങിയ ശേഷം ഓണ്‍ലൈന്‍ സൈറ്റില്‍ പരസ്യം നല്‍കി വിദ്യാര്‍ത്ഥികളായ ചിലര്‍ക്ക് ജോലി വാഗ്ദാനം ചെയ്താണ് ദമ്പതികള്‍ തട്ടിപ്പിന് തുടക്കമിടുന്നത്. 152 പേരില്‍ നിന്നായി 1000 രൂപ വീതമാണ് ഇത്തരത്തിൽ തട്ടിയെടുത്തത്.

വിവിധ കമ്പനികളിൽ എച്ച്‌ ആര്‍ അക്കൗണ്ട്സ് വിഭാഗങ്ങളിലേക്കെന്നു പറഞ്ഞ് ഇവരുടെ ക്യാമ്പസുകളില്‍ അഭിമുഖം നടത്തുകയും ബാങ്ക് അക്കൗണ്ട് തുറക്കാനെന്ന പേരില്‍ 1000 രൂപ അപേക്ഷകരില്‍ നിന്ന് വാങ്ങുകയുമാണ് ചെയ്തത്.

പണവുമായി മുങ്ങുന്ന തമ്പതികൾ പണം നൽകിയവരെ വിശ്വസിപ്പിക്കാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിന് മുന്നില്‍ നിന്ന് അപേക്ഷകരെ വിഡിയോ കോള്‍ വിളിച്ച്‌ മലേഷ്യയിലേക്ക് പോവുകയാണെന്ന് പറഞ്ഞ ശേഷം മുങ്ങുകയാണ് പതിവ്. പണം നൽകിയവരെ വിശ്വസിപ്പിക്കാനായി ഫോട്ടോകളും, സെൽഫികളുമെല്ലാം എടുക്കും.കൂടാതെ വിശ്വാസ്യത ഒന്നുകൂടി ഉറപിക്കാനായി വീഡിയോ കോളും വിളിക്കും. കഴിഞ്ഞ ദിവസം തമ്മനത്ത് സമാനരീതിയില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കവെയാണ് പാലാരിവട്ടത്ത് വച്ച്‌ ഇവര്‍ സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button