നെടുങ്കണ്ടം :കമ്പംമെട്ടില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന വാഹനവകുപ്പിന്റെ താല്‍ക്കാലിക ചെക്ക് പോസ്റ്റ് കമ്പം-കുമളി റോഡ് യാത്രയോഗ്യമാക്കിയതിനെ തുടര്‍ന്ന് കുമളിയിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു.
ശബരിമല സീസണ്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് ധ്യതഗതിയില്‍ റോഡിന്റെ പണികള്‍ നടത്തി യാത്രയോഗ്യമാക്കി മാറ്റിയത്.
കൃതിക്ഷോഭത്തിനെ തുടര്‍ന്ന് കഴിഞ്ഞ കുമളി-ലോവര്‍ക്യാമ്പ് റോഡിന്റെ നിരവധിയിടങ്ങള്‍ തകര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് വാഹനങ്ങളെ കമ്പത്തുനിന്നും കമ്പംമെട്ട് വഴി വാഹനങ്ങള്‍ കേരളത്തിലേയ്ക്കുള്ള പ്രവേശനം അനുവദിക്കുകയുമായിരുന്നു.
ടാറിംഗ് അടക്കമുള്ള ജോലി പിന്നീട് നടക്കും. നാല് കോടി ചിലവഴിച്ച് തമിഴ്‌നാടാണ് റോഡിന്റെ പണി നടത്തി വരുന്നത്.. ഇതിനോടനുബന്ധിച്ചാണ് കുമളി ചെക്ക്‌പോസ്റ്റ് താല്കാലികമായി കമ്പംമെട്ടിലേയ്ക്ക് താല്കാലികമായി മാറ്റി സ്ഥാപിച്ചത്.
Post Your Comments