ന്യൂഡൽഹി: റിസേർവ് ബാങ്കും കേന്ദ്രവും തമ്മിലുള്ള തർക്കം രൂക്ഷമായി നിൽക്കുന്ന ഈ അവസരത്തിൽ ആണ് ബാങ്കിന്റെ സ്വയംഭരണ അവകാശത്തിൽ കൈ കടത്തില്ലെന്ന് കേന്ദ്രം അറിയിച്ചു. കൂടിയാലോചന പുതിയ കാര്യമല്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളും പൊതു താല്പര്യം സംരക്ഷിക്കണം എന്ന് കേന്ദ്രം വ്യക്തമാക്കുന്നു. തർക്കത്തെ തുടർന്ന് പ്രധാനമന്ത്രി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചിരുന്നു.
അതെസമയം കേന്ദ്രത്തിന്റെ ഇടപെടലിൽ ആർബിഐ ഗവർണർ ഊർജിത്ത് പട്ടേൽ അതൃപ്തി അറിയിച്ചു. ഇങ്ങനെ ആണേൽ താൻ ഈ സ്ഥാനം രാജി വയ്ക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ബിഐ നിയമം സെക്ഷന്‍ 7 പ്രയോഗിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ഇതിലുള്ള അതൃപ്തി ഊര്‍ജിത് പട്ടേല്‍ സര്‍ക്കാരിനെ അറിയിച്ചു.
Post Your Comments