ന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇന്ദിരാ ഗാന്ധി ജീവിച്ചിരുന്നേൽ താൻ ഇന്ന് കോൺഗ്രസിൽ ഉണ്ടാകുമായിരുന്നു എന്ന് ബിജെപി എംപി ശത്രുഘൻ സിൻഹ. എന്നാൽ താൻ ആയിട്ട് ബിജെപി വിട്ട് പോകില്ല. മോദിയുടെ ഊർജം കണ്ടു പഠിക്കേണ്ടത് ആണെന്ന് രാവണനിൽ നിന്ന് പോലും നമ്മുക്ക് പലതും പഠിക്കാൻ ഉണ്ടെന്നും അദ്ദേഹം പറയുന്നു. ബിജെപിയും ആയിട്ടുള്ള ബന്ധം മധുരവും കയ്പ്പും നിറഞ്ഞതാണ്. ജനാതിപത്യ സുരക്ഷയിൽ ആണ് അദ്ദേഹത്തിന് ബിജെപിയോട് എതിർപ്പ് ഉള്ളത്. വാജ്പേയിയുടെ ഭരണകാലത്ത് ബിജെപിയുടേത് ജനാതിപത്യ ഭരണം ആയിരുന്നു എന്നും ഇപ്പോൾ അതിൽ ഏകാധിപത്യം കടന്നു വരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് നിരോധനം പോലുള്ള സുപ്രധാന തീരുമാനങ്ങള അര്‍ദ്ധരാത്രിയില്‍ രഹസ്യമായാണ് നടപ്പിലാക്കുന്നതെന്നും മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ശത്രുഘ്നന്‍ സിന്‍ഹ ചേര്‍ത്തു.
സിബിഐയെ സര്ക്കാര് നാശത്തിലേക്ക് തള്ളി വിടുന്ന കോൺഗ്രസ് അഭിപ്രായത്തോട് താൻ യോജിക്കുന്നു എന്നും റാഫേൽ മറച്ചു വയ്ക്കാനുള്ള നീക്കം ആണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റാഫേൽ കരാറിന് മേൽ ഉള്ള ആരോപണത്തിൽ പ്രധാന മന്ത്രി മൗനം വെടിയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി പറയുന്നു. ചില പ്രതിപക്ഷ നേതാക്കളുമായി സിന്‍ഹയ്ക്കുള്ള അടുപ്പം ബി.ജെ.പി വൃത്തങ്ങളുല്‍ നിന്ന് വിമര്‍ശനം ഏറ്റു വാങ്ങിയിരുന്നു.
Post Your Comments