KeralaLatest NewsIndia

‘നിന്നെ ഇത്രയും സ്നേഹിച്ചിട്ടും കൊല്ലാന്‍ പറഞ്ഞു കളഞ്ഞല്ലോ..’ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയോട് കണ്ണീരോടെ കൃഷ്ണകുമാര്‍

വീട്ടില്‍ നിന്ന് ഇറങ്ങിയ കൃഷ്ണകുമാര്‍ റോഡ് മുറിച്ച് കടന്ന് വലത് വശത്ത് കൂടി നടന്നതാണ് പദ്ധതി പാളാന്‍ കാരണമായത്.

തൃശൂര്‍: കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ പൊലീസ് വീട്ടിലെത്തിയപ്പോള്‍ ഇത്ര മാത്രമേ പറഞ്ഞുള്ളൂ. ‘ചേട്ടാ തെറ്റ് പറ്റിപ്പോയി, ക്ഷമിക്കണം’. തന്നോട് ചെയ്ത് ക്രൂരത മനസിനെ നോവിക്കുമ്പോഴും ‘നിന്നെ ഇത്രയും സ്നേഹിച്ചിട്ടും കൊല്ലാന്‍ പറഞ്ഞു കളഞ്ഞല്ലോ’ എന്ന് കണ്ണീരോടെ പറയാനേ കൃഷ്ണകുമാറിന് സാധിച്ചുള്ളൂ. ക്വട്ടേഷന്‍ നല്‍കിയ ഭാര്യ സുജാതയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണുകളും ഈ നിമിഷം ഈറനണിഞ്ഞു.

കൃത്യമായ ആസുത്രണത്തോടെയാണ് തിരൂർ സ്വദേശി സുജാതയും കാമുകനും സ്വകാര്യ ബസ് ഡ്രെെവറുമായ സുരേഷ് ബാബുവും കൃഷ്ണകുമാറിനെ ഇല്ലാതാക്കാന്‍ തുനിഞ്ഞിറങ്ങിയത്.കാമുകനൊപ്പം ജീവിക്കാനായാണ് സുജാത ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. വയനാട്ടില്‍ തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയാണ് കൃഷ്ണന്‍. അങ്ങോട്ടേക്ക് പൊകാന്‍ തിങ്കളാഴ്ച രാവിലെ തിരൂരിലെ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വഴിയില്‍ വെച്ച്‌ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ യാത്രയുടെ എല്ലാ വിവരങ്ങള്‍ നല്‍കിയത് സുജാതയായിരുന്നു. കാമുകന്‍ സുരേഷ് ബാബുവിന്റെ സഹായത്തിലാണ് എല്ലാം പ്ലാന്‍ ചെയ്തത്. കൃഷ്ണകുമാര്‍ വീട്ടില്‍ നിന്ന് ഇറങ്ങി നടന്ന് വരുമ്പോള്‍ ഒരു കാര്‍ വഴിയില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. താന്‍ നടന്ന് പോകുമ്പോള്‍ ഈ കാര്‍ തിരിക്കുന്നതും കണ്ടു. പിന്നീട് ഒന്നും ആലോചിക്കാന്‍ സമയം ലഭിച്ചില്ല, പാഞ്ഞെത്തിയ കാര്‍ കൃഷ്ണകുമാറിനെ ഇടിച്ച്‌ തെറിപ്പിച്ചു. തെറിച്ചു വീണ കൃഷ്ണകുമാറിന് കാലിന്റെ എല്ലിനും തോളിനും പൊട്ടലുണ്ടായി.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തനിക്കുണ്ടായ അപകടത്തില്‍ സംശയം തോന്നിയ കൃഷ്ണകുമാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് കൊലപാതക ശ്രമം പുറത്തുവരുന്നത്. പൊലീസില്‍ പരാതി നല്‍കേണ്ടതില്ലെന്ന് ഇടയ്ക്കിടെ ഭാര്യ പറയുന്നതും ആ സംശയങ്ങളുടെ തോത് വര്‍ധിപ്പിച്ചു. ഭാര്യയും സുരേഷ് കുമാറും തമ്മിലെ അടുപ്പത്തെപ്പറ്റി കൃഷ്ണകുമാറിന് ധാരണയുണ്ടായിരുന്നു. ഇതോടെ വിയ്യൂര്‍ എസ്ഐയെ വിളിച്ച് അപകടത്തെപ്പറ്റിയും കാറിനെപ്പറ്റിയുമുള്ള വിവരം അറിയിച്ചു. അന്വേഷണം ആരംഭിച്ച പൊലീസ് ഇടിച്ച വാഹനത്തിന് പിന്നാലെയാണ് ആദ്യം സഞ്ചരിച്ചത്.

നമ്പര്‍ വച്ച് ഉടമയെ കണ്ടെത്തിയതോടെ വാഹനം വാടകയ്ക്ക് എടുത്തവരെപ്പറ്റി വിവരങ്ങള്‍ ലഭിച്ചു. തൃശൂര്‍ സ്വദേശി ഓമനക്കുട്ടനെ അറസ്റ്റ് ചെയ്തതോടെ സംഭവത്തിലെ ചുരുളുകള്‍ ഒന്നൊന്നായി അഴിഞ്ഞു.ഓമനക്കുട്ടന്‍ ക്വട്ടേഷന്‍ കഥ വള്ളി പുള്ളി വിടാതെ കെട്ടഴിച്ചതോടെ ബാക്കി പ്രതികളെല്ലാം ഒന്നൊന്നായി പൊലീസിന്‍റെ പിടിയിലായി. നാല് ലക്ഷം രൂപയുടെ ക്വട്ടേഷനാണ് ഓമനക്കുട്ടന്‍ ഏറ്റെടുത്തത്. അഡ്വാന്‍സായി 10,000 രൂപ ലഭിച്ചു.

കൃഷ്ണകുമാറിനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും സുരേഷ് ബാബുവില്‍ നിന്ന് ക്വട്ടേഷന്‍ സംഘം മനസിലാക്കി.ആസൂത്രണം എല്ലാം കൃത്യമായി നടപ്പിലായെങ്കിലും വീട്ടില്‍ നിന്ന് ഇറങ്ങിയ കൃഷ്ണകുമാര്‍ റോഡ് മുറിച്ച് കടന്ന് വലത് വശത്ത് കൂടി നടന്നതാണ് പദ്ധതി പാളാന്‍ കാരണമായത്. ഇതോടെ കാര്‍ തിരിക്കേണ്ടി വന്ന സംഘത്തിന്‍റെ കണക്കുക്കൂട്ടലുകള്‍ പിഴച്ചു. ഇതാണ് നാടിനെ നടുക്കിയ ഈ കൊലപാതകാസൂത്രണത്തിന്റെ പിന്നിലുള്ളവരെ പുറത്തു കൊണ്ടുവരാൻ സഹായമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button