വിഴിഞ്ഞം: തമിഴ്‌നാട് മത്സ്യതൊഴിലാളികളുടെ യര്‍ലെസ് സെറ്റില്‍ നിന്നും സന്ദേശങ്ങള്‍ ചോരുന്നു. തീരക്കടലില്‍ നിന്നും സിറ്റി ട്രാഫിക് പൊലീസിന്റെ വയര്‍ലെസ് സെറ്റിലേക്കാണാ സന്ദേശങ്ങള്‍ എത്തുന്നത്. ഇതേതുടര്‍ന്ന് തമിഴ്‌നാട്ടിലെ ഉന്നത പോലീസ് അധികൃതരുമായി ബന്ധപ്പെട്ടു സെറ്റിലെ ഫ്രീക്വന്‍സിയില്‍ വ്യതിയാനം വരുത്താന്‍ ആവശ്യപ്പെട്ടതായി ട്രാഫിക് പൊലീസ് അധികൃതര്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഇക്കാര്യം ട്രാഫിക് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വിഴിഞ്ഞം ഭാഗത്തെ കടലില്‍ നിന്നാണു സന്ദേശങ്ങളാണെന്നു മനസ്സാലിക്കി ട്രഫിക് പോലീസ് വിഴിഞ്ഞം, കോവളം പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടു.
തമിഴ്‌നാട് ഫിഷറീസ് വകുപ്പ് മല്‍സ്യതൊഴിലാളികള്‍ക്കു നല്‍കിയ വയര്‍ലെസ് സെറ്റില്‍ നിന്നാണ് സന്ദേശങ്ങള്‍ ചോര്‍ന്നിരുന്നത്. തൊഴിലാളികള്‍ വിഴിഞ്ഞം ഭാഗത്ത് എത്തുമ്പോഴാണു സന്ദേശങ്ങള്‍ ചോരുന്നതെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments