തിരുവനന്തപുരം: സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ നേഴ്സുമാരെ തേടുന്നു. റിയാദിലുള്ള കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലാണ് ജോലി ഒഴിവുളളത്. സ്ത്രീകള്‍ക്ക് മാത്രമാണ് ജോലി തേടാനുളള അവസരം. ഡല്‍ഹിയില്‍ വെച്ചായിരിക്കും അഭിമുഖം നടക്കുക. ഒഡെപെക് നഴ്സുമാര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുന്നത്. അപേക്ഷക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്നു വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബിഎസ്സി/എംഎസ്സി/പിഎച്ച്ഡി എന്നീ യോഗ്യതകള്‍ ഉണ്ടായിരിക്കണം. നവംബര്‍ 19, 20, 21, 22, 23 തിയതികളിലായിരിക്കും അഭിമുഖം. വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡേറ്റ ഒഡെപെക് വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ നവംബര്‍ പത്തിനകം gcc@odepc.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. വെബ്സൈറ്റ്: www.odepc.kerala.gov.in
Post Your Comments