ടോക്കിയോ: ജപ്പാനിലെ ടോക്കിയോ നഗറില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടുത്തെ ഇന്ത്യന്‍ സമൂഹത്തിനോട് ഈ കാര്യങ്ങള്‍ പങ്കുവെച്ചത്. വിവര സാങ്കേതിക രംഗത്ത് ഇന്ത്യ ഇന്ന് പ്രവചനാതീതമായ വളര്‍ച്ചയുടെ പാതയിലാണെന്നും ഈ മേഖലയില്‍ 2020 ആകുമ്പോഴേക്കും 10 ലക്ഷം തൊഴിലവസരങ്ങള്‍ സംജ്ജാതമാകുമെന്നും പ്രധാനമന്ത്രി ശുഭ വാര്‍ത്ത ഏവരോടും പങ്കുവെച്ചു.
ഈ കാലയളവില്‍ ഇന്ത്യയുടെ ഡിജിറ്റൽ ഇക്കണോമിയുടെ മൂല്യം ഒരു ട്രില്ല്യൺ ഡോളറായി ഉയരുന്നതോടെയാണ് ഇത്രയും തൊഴിലവസരങ്ങള്‍ ഉടലെടുക്കുന്നതിന് കാരണമാകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് എന്നത് ഒരു കുപ്പി ശീതളപാനീയം വാങ്ങുന്ന ചിലവിനേക്കാള്‍ തുച്ഛമാണെന്നും അദ്ദേഹം പറഞ്ഞു. സേവന-വിതരണ മേഖലകളെ ഡിജിറ്റലൈസേഷന്‍ വലിയ പുരോഗതിയാണ് രാജ്യത്ത് നിഴലിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ അറിയിച്ചു. ഗ്രാമങ്ങളില്‍ ഇന്ന് ഇന്‍റര്‍നെറ്റ് സുലഭമാണെന്നും ഇന്ത്യയില്‍ മൊബെെല്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 100 കോടിയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments