വാഹനത്തിന്‍റെ പുറം ചട്ടയായ ബോഡി 80 ശതമാനവും അലുമിനിയത്താല്‍ നിര്‍മ്മിതമായിരിക്കുന്നുവെന്ന സവിശേഷ പ്രത്യേകതകളുമായി എഫ്‌പേസ് ഇഞ്ചിനീയം തലയെടുപ്പോടെ വിപണിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ ജാഗ്വര്‍ നിരത്തിലെത്തിച്ച എഫ്‌പേസിന്‍റെ ഏറ്റവും നവ മോഡലാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന എഫ്‌പേസ് ഇഞ്ചിനീയം എന്ന വശ്യമനോഹരമായ കാര്‍ . ആട്ടോമൊബെെല്‍ രംഗത്തെ പുതു ഉണര്‍വ്വായിരിക്കും ഇഞ്ചീനിയം.
പുണെെ മാര്‍ക്കറ്റിലാണ് ഈ വെെവിധ്യമാര്‍ന്ന ലാന്‍ഡ് റോവറിന്‍റെ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. 68.17 ലക്ഷം രൂപയാണ് വിപണിയില്‍ നിന്ന് ഈ സുന്ദര വാഹനം സ്വന്തമാക്കുവാനായി നിങ്ങള്‍ നല്‍കേണ്ടത്. ഇന്‍റീരിയറിലും പുതിയ ഭാവഭേദവുമായാണ് ഇഞ്ചിനീയര്‍ എത്തിയിരിക്കുന്നത്. 2 ലിറ്ററിന്‍റെ പെട്രോള്‍ എഞ്ചിനാണ് കാറില്‍ ലഭ്യമാകുക.1999 സിസിയില്‍ 184 പിഎസ് പവറും 369 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
കോക്ക്പിറ്റ് സമാനമായ ഇന്റീരിയറില്‍ 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, വൈഫൈ സ്‌പോട്ട്, ഡ്രൈവര്‍ കണ്ടീഷന്‍ മോണിറ്റര്‍ ഉള്‍പ്പെടെയുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ ഫിനീഷിങ് സീറ്റുകള്‍ എന്നിവ മനോഹര നിമിഷങ്ങള്‍ വാഹനത്തില്‍ നിങ്ങള്‍ക്കായി പുതിയ അനുഭവം പങ്കുവെക്കാനായി ഒരുങ്ങിയിരിക്കുന്നു. ജാഗ്വര്‍ വാഹനങ്ങളുടെ തനത് ഡിസൈനിലുള്ള ഗ്രില്ല്, നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലാമ്ബ്, എല്‍ ഷേപ്പ്ഡ് ഡിആര്‍എല്‍, ബ്ലാക്ക് സ്‌കിഡ് പ്ലേറ്റ്, ബമ്പറിന്റെ താഴെയായി വീതി കുറഞ്ഞ ഫോഗ് ലാമ്പ് എന്നില മുന്‍വശത്തെ അഴകാര്‍ന്നതാക്കും.
Post Your Comments