ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ ജെയ്ഷെ മുഹമ്മദ് തലവന്റെ മരുമകനടക്കം രണ്ടു ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലെ ത്രാലില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സൈന്യം വകവരുത്തിയത്. ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ മരുമകന് ഉസ്മാന് ഹൈദറാണ് കൊല്ലപ്പെട്ടത്. സുരക്ഷാ സേനയ്ക്കു നേരെ നിരന്തരം ആക്രമണം നടത്തിവന്ന സ്നിപ്പറാണ് ഉസ്മാനെന്ന് സൈന്യം പറയുന്നു. ചാന്കെതാര് ഗ്രാമത്തിലെ ഏറ്റുമുട്ടല്‍ പ്രദേശത്തുനിന്നും എം-4 കാര്‍ബണ്‍ റൈഫിള്‍ സൈന്യം കണ്ടെടുത്തു.
Post Your Comments