തിരുവനന്തപുരം: തന്നെ പീഡിപ്പിച്ചത് അച്ഛനല്ലെന്നും മകള ഗര്‍ഭിണിയാക്കിയത് താനല്ലെന്നും കരഞ്ഞു പറഞ്ഞിട്ടും പിതാവിനെ ജയിലിലടച്ച് പൊലീസിന്റെ ക്രൂരത. ഡിന്‍എ ഫലത്തില്‍ പ്രതി പെണ്‍കുട്ടിയുടെ അച്ഛനല്ലെന്ന് തെളിഞ്ഞതിനു ശേഷവും പൊലീസ് ഇയാളെ ജയിലില്‍ നിന്ന് വിട്ടയച്ചിട്ടില്ല. കഴിഞ്ഞ 9 മാസമായി പെണ്‍കുട്ടിയുടെ പിതാവ് ജയിലിലാണ്. മാനസികമായി തകര്‍ന്ന നിലയിലാണ് ആ അച്ഛന്‍. 14കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാനാണ് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി പൊലീസ് ഒത്തുകളിച്ചിരിക്കുന്നത്. തിരുവനന്തപുരം വെഞ്ഞാറമൂടിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നിരിക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പിതാവിന്റെ അടുത്ത ബന്ധുവാണ്
സത്യം പുറത്തുകൊണ്ടു വന്ന് തന്റെ ഭര്‍ത്താവിനെ നരകയാതനയില്‍ നിന്നും രക്ഷിക്കുവാനായി തന്റെ മകളുടെ മൊഴി വീണ്ടും എടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ തിരുവനന്തപുരം റൂറല്‍ എസ്പിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. വലിയകുന്ന് സ്വദേശിയായ യുവാവാണ് കഴിഞ്ഞ ഒമ്പത് മാസമായി പൂജപ്പൂര സെന്‍ട്രല്‍ ജയിലില്‍ നരകയാതന അനുഭവിക്കുന്നത്.
Post Your Comments