Latest NewsKerala

ശ്രവണ സംസാര വൈകല്യമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റല്‍ ടെസ്റ്റിനുള്ള പരിശീലനം സംഘടിപ്പിക്കുന്നു

ജീവനക്കാര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റല്‍ ടെസ്റ്റിനുള്ള പരിശീലനം നല്‍കും

സര്‍ക്കാര്‍ സര്‍വീസില്‍ എന്‍ട്രി കേഡറില്‍ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റല്‍ ടെസ്റ്റിനുള്ള പരിശീലനം നല്‍കും. ക്ലാസ് മൂന്ന് വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. ഐ.എം.ജിയില്‍ നവംബര്‍ 13 മുതല്‍ ഡിസംബര്‍ ഏഴ് വരെ യാണ് പരിശീലന കാലയളവ്. സര്‍വീസ് നിയമങ്ങളും ചട്ടങ്ങളും ധനകാര്യ മാനേജ്‌മെന്റ്, വ്യക്തിഗത കാഴ്ചപ്പാട്, സര്‍വീസ് ഡെലിവറി, ഇ ഗവേണന്‍സും അക്കൗണ്ടബിലിറ്റിയും തുടങ്ങിയവയാണ് പാഠ്യപദ്ധതിയില്‍ വിഷയമാകുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.img.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിവരങ്ങള്‍ അസോസിയേറ്റ് ഫെല്ലോ & കോഴ്‌സ് ഡയറക്ടര്‍ കെ.കെ. രാജഗോപാലന്‍ നായര്‍ (ഫോണ്‍: 9074825944) എന്ന നമ്പറില്‍ ബന്ധപ്പെടുക .

shortlink

Related Articles

Post Your Comments

Related Articles


Back to top button