![pooram fire works](/wp-content/uploads/2018/04/fire-works.png)
ന്യൂ ഡല്‍ഹി ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദീപാവലി ദിവസം രണ്ടു മണിക്കൂര്‍ പടക്കം പൊട്ടിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയമായ ദീപാവലി ദിവസം പകൽ കൂടി രണ്ടുമണിക്കൂർ സമയം പടക്കം പൊട്ടിക്കാനാണു കോടതി അനുമതി. അന്നേ ദിവസം പകല്‍ സൗകര്യപ്രദമായ ഏതെങ്കിലും രണ്ടു മണിക്കൂര്‍ ആണ് കോടതി അനുവദിച്ചിരിക്കുന്നത്. ദീപാവലി ദിവസം രാവിലെ പടക്കം പൊട്ടിക്കുന്നത് ആചാരമാണെന്നും അതിനാൽ രാവിലെ നാലര മുതല്‍ ആറര വരെ പടക്കം പൊട്ടിക്കുന്നതിന് അനുവാദം നല്‍കണമെന്നു ആവശ്യപ്പെട്ടുകൊണ്ടു തമിഴ്നാട് സര്‍ക്കാര്‍ ബുധനാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിധി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ രാത്രി എട്ടു മുതല്‍ പത്തു വരെ മാത്രമെ പടക്കങ്ങള്‍ പൊട്ടിക്കാൻ പാടുള്ളു എന്ന് കോടതി വിധിച്ചിരുന്നു. ഇതില്‍ ഇളവു വരുത്തിയാണ് കോടതി പുതിയ വിധി പുറപ്പെടുവിച്ചത്.
Post Your Comments