ടുണീസ്: ടുണീഷ്യയുടെ തലസ്ഥാനമായ ടുണീസില്‍ വനിതാ ചാവേര്‍ നടത്തിയ ബോംബോ സ്പോടനത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്ക്. 30 കാരിയായ യുവതി ഒരുകൂട്ടം പോലീസുകാരെ ലക്ഷ്യം വച്ചാണ്ചാവേറായി എത്തിയതെന്നാണ് ദൃക്സാക്ഷി വിവരണം. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സ്പോടനം ഉണ്ടായത്. ശരീരത്തില്‍ സ്പോടക വസ്തുക്കള്‍ നിറച്ചെത്തി ഇവര്‍ ആള്‍ക്കൂട്ടത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവത്തില്‍ ഒരു പോലീസുകാരന് ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കാണ് പരിക്ക്. അടുത്തിടയായി നിരവധി സ്പോടനങ്ങള് രാജ്യത്ത് നടക്കുന്നുണ്ട്. ഇതോടെ മന്ദഗതിയിലായ ടൂറിസം വ്യവസായം വീണ്ടും സജീവമാകുന്നതിനിടെയാണ് ഈ ആക്രമണം. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Post Your Comments