ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ പുലര്‍ത്തേണ്ട ചില മര്യാദകളും ചട്ടങ്ങളും ലംഘിച്ച് വോട്ട് തേടിയെന്ന മറു രാഷ്ട്രീയകക്ഷികളുടെ ആരോപണത്തെത്തുടര്‍ന്ന് കേന്ദ്ര കേന്ദ്രസഹമന്ത്രി ധാന്‍സിംഗ് റാവത്തിനെ പോലീസ് കേസ് എടുത്തു. രാജാസ്ഥാനിന്‍ നടന്ന ഒരു ചടങ്ങിലാണ് ചട്ടവിരുദ്ധമായി മന്ത്രി വോട്ട് തേടിയെന്നാണ് പ്രതിപക്ഷ രാഷ്ടീയകക്ഷികള്‍ ആരോപിച്ചത്. മുസ്ലീങ്ങളെല്ലാം കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്തുന്നു.
ഇതേപോലെ ഹിന്ദുക്കളെല്ലാം ഇത് തിരിച്ചറിഞ്ഞ് ബി.ജെ.പി ക്ക് വോട്ട് കുത്തണമെന്നാണ് മന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആരോപണമുന്നയിച്ചതിനെത്തുടര്‍ന്ന് ബിജെപി അവരുടെ പ്രതികരണവും വ്യക്തമാക്കിയിരുന്നു. മന്ത്രി ആവശ്യപ്പെട്ടത് ഒരിക്കലും പാര്‍ട്ടിയുടെ നിലപാട് അല്ലെന്നും പാര്‍ട്ടി യാതൊരു കാരണവശാലും ഇപ്രകാരമുളള രീതിയില്‍ വോട്ട് തേടില്ലെന്നും ബിജെപി നേതൃത്വം അറിയിച്ചു. വോട്ടിന് മതമില്ലെന്നും രാജ്യത്തിന്‍റെ വികസനത്തിന് വേണ്ടിയാണ് ജനത വോട്ട് ചെയ്യുന്നത്. പാര്‍ട്ടി ഒരിക്കലും മതവികാരം ജനിപ്പിച്ച് വോട്ട് തേടുകയെന്ന മാര്‍ഗ്ഗം സ്വീകരിക്കില്ല എന്ന് ബി ജെ പി നേതൃത്വം അറിയിച്ചു.
Post Your Comments