കൊച്ചി: ഐ.ജി മനോജ് എബ്രഹാം അന്തസില്ലാത്ത പൊലീസ് നായയാണെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്. ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം മനോജ് എബ്രഹാമാണ്. എന്നിട്ട് അതിന്റെ ഉത്തരവാദിത്തം അയ്യപ്പഭക്തരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ഗോപാലകൃഷണന് പറഞ്ഞു. കൊച്ചി എസ്.പി ഓഫീസിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തെ വെറുതെവിടില്ല. 25,000 പൊലീസുകര്‍ എത്തിയാല്‍ അതിന്റെ ഇരട്ടി വിശ്വാസികളെ ബി.ജെ.പി ശബരിമലയില്‍ എത്തിക്കുമെന്നും ഗോപാലകൃഷ്ണന് വ്യക്തമാക്കി. മനോജ് എബ്രഹാമിനെതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Post Your Comments