Latest NewsKerala

ഐജി മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന് സ്ഥാനക്കയറ്റം

തിരുവനന്തപുരം : ഐജി മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന് എഡിജിപിയായി സ്ഥാനക്കയറ്റം. ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതുകൂടാതെ ഐ​പി​എ​സ്, ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ പ​ട്ടി​ക​യ്ക്കു മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി.

എ​ഡി​ജി​പി പ​ദ​വി​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നു​ള​ള പാ​ന​ലി​ല്‍ 1994 ഐ​പി​എ​സ് ബാ​ച്ചി​ലെ മ​നോ​ജ് ഏ​ബ്ര​ഹാ​മി​നെ ഉൾപെടുത്തുകയായിരുന്നു. വരുന്ന ജനുവരിയില്‍ അദ്ദേഹത്തിന് എഡിജിപി റാങ്കിലേക്ക് പ്രമോഷന്‍ ലഭിക്കും. നിലവിൽ തിരുവനന്തപുരം റേഞ്ച് ഐജിയായ മനോജ് എബ്രഹാം ട്രാഫിക് വിഭാഗത്തിന്‍റെ ചുമതലയും വഹിക്കുന്നു. കൂടാതെ ശബരിമലയുടെ സുരക്ഷചുമതലയുള്ള കോര്‍ഡിനേറ്റിംഗ് ഓഫീസറും കേരള പൊലീസിന് കീഴിലുള്ള സൈബര്‍ഡോമിന്‍റെ മേല്‍നോട്ടചുമതലയുള്ള ഉദ്യോഗസ്ഥനും ഇദ്ദേഹമാണ്.

1994 ഐ​എ​എ​സ് ബാ​ച്ചി​ലെ രാ​ഷേ​ജ് കു​മാ​ര്‍ സി​ന്‍​ഹ, സ​ഞ്ജ​യ് ഗാ​ര്‍​ഗ്, എ​ക്സ്. അ​നി​ല്‍ എ​ന്നി​വ​ര്‍​ക്ക് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി പ​ദ​വി​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കു​ന്ന​തി​നു​ള​ള പാ​നലും അംഗീകരിച്ചു. 2001 ഐ​പി​എ​സ് ബാ​ച്ചി​ലെ എ.​ആ​ര്‍. സ​ന്തോ​ഷ് വ​ര്‍​മ​യെ ഐ​ജി പ​ദ​വി​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കു​ന്ന​തി​നു​ള​ള പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നും 2005 ഐ​പി​എ​സ് ബാ​ച്ചി​ലെ നീ​ര​ജ് കു​മാ​ര്‍ ഗു​പ്ത, എ. ​അ​ക്ബ​ര്‍, കോ​റി സ​ഞ്ജ​യ് കു​മാ​ര്‍ ഗു​രു​ദി​ന്‍, കാ​ളി​രാ​ജ് മ​ഹേ​ഷ്കു​മാ​ര്‍ എ​ന്നി​വ​രെ ഡി​ഐ​ജി പ​ദ​വി​യി​ലേ​ക്കു സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കു​ന്ന​തി​നു​ള​ള പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നും തീരുമാനമായി.ഒ​ഴി​വു വ​രു​ന്ന മു​റ​യ്ക്ക് ഇ​വ​ര്‍​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button