
ഫിറേസ്പൂര് സെക്ടറില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സിറാജ് അഹമ്മദ്(31),മുമ്താസ് ഖാന്(38) എന്നീ പാകിസ്ഥാന് പൗരന്മാരാണ് ബിഎസ്എഫ് പിടിയിലായത്. പിടിയിലായവരുടെ പക്കല്‍ നിന്നും പാകിസ്ഥാന് കരസേനയുയുടെ തിരിച്ചറിയല്‍ കാര്‍ഡ്, നാല് ഫേട്ടോകള്‍ ഒരു സ്മാര്‍ട്ട് ഫോണ്‍, പാകിസ്ഥാന് കറന്‍സികള്‍ എന്നിവ കണ്ടെത്തിയിട്ടണ്ട്.പാകിസ്ഥാന്റെ ഭാഗത്തുനിന്നും നുഴഞ്ഞുകയറ്റത്തിനും മറ്റും സാധ്യത ഉള്ളതിനാല്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു.പിടിയിലായവരുടെ വിവരങ്ങളും അതിര്‍ത്തി കടക്കാനുണ്ടായ കാരണങ്ങളും അന്വേഷിച്ച് വരികയാണെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments