കെയ്റോ: മുസ്ളീം മതനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ ഭീകരരുടെ പട്ടിക ഈജിപ്ത് പുറത്ത് വിട്ടു. ഈജിപ്ഷ്യന്‍ ക്രിമിനല്‍ കോടതിയാണ് അല്‍ ജമാ അല്‍ ഇസ്ലാമിയ എന്ന ഇസ്ലാമിക് ഗ്രൂപ്പിന്റെ നേതാക്കന്മാരെ അടക്കം ഉള്‍പ്പെടുത്തി പട്ടിക പുറത്തിറക്കിയത്. അസം അബ്ദുള്‍ മജീദ്, താരിഖ് അല്‍ സോമര്‍ തുടങ്ങിയ നേതാക്കളുടെ പേരുകളാണ് പട്ടിയില്‍ ഉള്ളത്.
മെന വാര്‍ത്താ ഏജന്‍സിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കണമെന്നും സാമ്പത്തിക ശ്രോതസുകള്‍ സംബന്ധിച്ച് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയാണ് രാജ്യം കൈക്കൊള്ളുന്നത്.
Post Your Comments