Latest NewsInternational

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രണതുംഗ അറസ്റ്റില്‍

കൊളംബോ:   മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അർജുന രണതുംഗയെ അറസ്റ്റ് ചെയ്തു. . കൊളംബോ ക്രൈം വിഭാഗമാണ് അദ്ദേഹത്തിന്‍റെ ഔദ്ദ്യോഗിക വസതിയിലെത്തി ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീലങ്കയില്‍ അട്ടിമറിയിലൂടെ പുറത്തായ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ മന്ത്രിസഭയിൽ പെട്രോളിയം മന്ത്രിയായിരുന്നു ഇദ്ദേഹം. പെട്രോളിയം കോര്‍പ്പറേഷന് മുന്നില്‍ വെച്ച് രണതുംഗക്കെതിരെ പ്രതിഷേധവുമായി എത്തിയവര്‍ക്കു നേരെ അദ്ദേഹത്തിന്‍റെ അംഗരക്ഷകര്‍ വെടിയുതിര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഈ കേസിലാണ് രണതുംഗയെ കൊളംബോ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തിരിക്കുന്നത്. രണതുംഗയെ അറസ്റ്റ് ചെയ്ത വിവരം കൊളംബോ ക്രൈം വിഭാഗത്തിലെ വക്താവായ റുവാൻ ഗുണശേഖരയാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‍സി’നോട് അറിയിച്ചത്. കൊളംബോയിലെ ദെമതഗോഡയിലുള്ള സിലോൺ പെട്രോളിയം കോർപ്പറേഷന്‍റെ ഓഫീസിന് മുന്നിലാണ് ഇന്നലെ വെടിവെപ്പ് നടന്നത് . വിക്രമസിംഗെ മന്ത്രിസഭയിലെ മന്ത്രിയായ രണതുംഗെ പെട്രോളിയം ഓഫീസിലേയ്ക്ക് കടക്കാൻ ശ്രമിച്ചപ്പോൾ സ്ഥലത്ത് തൊഴിലാളികൾ വൻപ്രതിഷേധപ്രകടനവുമായി എത്തിയതോടെയാണ് അംഗരക്ഷകര്‍ വെടിയുതിര്‍ത്തത്.

രാജ്യത്ത് രാഷ്ട്രീയ അട്ടിമറി നടന്നതിന് ശേഷം ഇന്നലെയാണ് വിദേശപര്യടനത്തിലായിരുന്ന രണതുംഗെ തിരിച്ചെത്തിയത്. അതിനുശേഷം ഒാഫീസിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രതിഷേധവുമായി തൊഴിലാളികള്‍ എത്തിയത്. ഇതിനെതിരെ രണതുംഗ പ്രതികരിച്ചു. രാജ്യത്ത് രാഷ്ട്രീയ അട്ടിമറി നടന്നിരിക്കുന്നു. എന്‍റെ ജീവന്‍ തിരിച്ചുകിട്ടിയത് ദെെവാനുഗ്രഹം കൊണ്ടൊന്നുമാത്രമാണെന്നും ഒരുപക്ഷേ അവരെന്നെ കൊന്നേനെയെന്ന് രണതുംഗ പറഞ്ഞു. രാജ്യത്തെ നിയമ വ്യവസ്ഥകള്‍ തകിടം മറിഞ്ഞിരിക്കുന്നു ഇതിനൊക്കെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button