Latest NewsInternational

188 യാത്രക്കാരുമായി പറന്ന വിമാനം കടലിൽ പതിച്ചു; കൂടുതൽ വിരങ്ങൾ പുറത്ത്

ബോയിംഗ് വിമാനത്തിൽ188 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ്

ജക്കാർത്ത: 188 യാത്രക്കാരുമായി പറന്ന വിമാനം കടലിൽ പതിച്ചതായ് റിയപ്പോർട്ട്. യാത്രാ വിമാനമായ ലയൺ എയർ കടലിൽ പതിച്ചെന്നാണ് സൂചന. ബോയിംഗ് വിമാനത്തിൽ188 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ജെടി 610 എന്ന നമ്പറുള്ള വിമാനം വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കകം എയർ ട്രാഫിക് കൺട്രോൾ വിഭാഗവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ബോയിംഗിന്‍റെ 737 മാക്സ് 8 എന്ന പുതിയ ബ്രാന്‍റ് വിമാനമായിരുന്നു ഇത്.

വിമാനം കാണാതായ വിവരം ജക്കാര്‍ത്ത വ്യോയമയാന സുരക്ഷ വിഭാഗം സ്ഥിരീകരിച്ചു. വിമാനത്തിലെ യാത്രക്കാരില്‍ 178 മുതിര്‍ന്നവരും, ഒരു നവജാത ശിശുവും, 2 കുട്ടികളും 2 പൈലറ്റുമാരും, അഞ്ച് വിമാന ജീവനക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ജക്കാര്‍ത്തയില്‍ നിന്നും പങ്കക്കല്‍ പിനാങ്ക് എന്ന ബാങ്കക്ക ദ്വീപിലെ പ്രധാന ദ്വീപിലേക്ക് പോയതായിരുന്നു വിമാനം. പ്രദേശിക സമയം രാവിലെ 6.20നാണ് ജക്കാര്‍ത്ത വിമാനതാവളത്തില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button