
തുറവൂര്‍: വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയില്‍ വീട്ടമ്മ സ്വയം എരിഞ്ഞൊടുങ്ങി. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കുത്തിയതോട് മാളികത്തറ വീട്ടില്‍ പരേതനായ പദ്മനാഭന്റെ ഭാര്യ ലീലയാണ് (72) മരിച്ചത്. ശനിയാഴ്ച രാത്രി പത്തുമണയോടെയായിരുന്നു സംഭവം. ഏകയായി താമസിച്ചിരുന്ന വൃദ്ധ, വീട്ടുമുറ്റത്ത് ചിതയ്ക്കു സമമായി ഇഷ്ടിക നിരത്തി പഴയ ജനല്‍പാളി വച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. മകനുമായി അകന്ന് രണ്ട് വര്‍ഷമായി ഒറ്റയ്ക്കു താമസിക്കുയായിരുന്നു ലീല.
തീ ഉയരുന്നതു കണ്ട് ഓടിയെത്തിയെത്തിയ അയല്‍വാസികള്‍ ആദ്യം അന്വേഷിച്ചത് ലീലയെയാണ്. വീട്ടിലില്ലെന്ന് തോന്നിയതോടെ തീ കെടുത്തിയപ്പോഴാണ് ലീലയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണയുടെ രണ്ട് ഒഴിഞ്ഞ കുപ്പികള്‍ കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മക്കള്‍: സാലി, സദു. മരുമക്കള്‍: സജി, രാജി.
Post Your Comments