ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും കൂടിക്കാഴ്ച നടത്തി. ഇന്ത്യാ ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായാണ് ഇരുവരുടെയും കൂടിക്കാഴ്ച. പ്രതിരോധം, പ്രാദേശിക സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും ഇന്ന് തന്ത്രപ്രധാന കരാറുകളില്‍ ഒപ്പു വയ്ക്കും. പ്രതിരോധ സൗകര്യങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറാണ് ചര്‍ച്ചയില്‍ ഉള്ളത്.
ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ ഡിസൈന്‍ ചെയ്ത പരവതാനിയും, രാജസ്ഥാനില്‍ നിന്നുള്ള കല്‍പാത്രങ്ങളും മോദി ഷിന്‍സോ അബെയ്ക്ക് സമ്മാനിച്ചു. തുടര്‍ന്ന് രണ്ടു പേരും എക്‌സ്പ്രസ് ട്രെയിനില്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ടോക്യോയിലേക്ക് തിരിച്ചു.
Post Your Comments