ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിയായ ജെയ്ർ ബോൽസൊനാരോയ്ക്ക് ജയം. 55 % വോട്ടുകൾ നേടിയാണ് ബൊൽസൊനാരോ ജയം ഉറപ്പിച്ചത്. എതിർ സ്ഥാനാർത്ഥി വർക്കേഴ്സ് പാർട്ടി നേതാവ് ഫെർണാണ്ടോ ഹദ്ദാദിന് 45 ശതമാനം വോട്ട് നേടാനേ ആയുള്ളൂ.
ട്രോപ്പിക്കല്‍ ട്രംപ് എന്ന് വിളിപ്പേരുള്ള ബൊള്‍സൊനാരോ സോഷ്യല്‍ ലിബറല്‍ പാര്‍ട്ടി (പി.എസ്.എല്‍.) അംഗമാണ്. രാഷ്ട്രീയപരമായി ശരിയല്ലാത്ത പ്രസ്താവനകള്‍ക്കും സ്വേച്ഛാതിപത്യ മനോഭാവത്തിനും കുപ്രസിദ്ധിയാര്‍ജ്ജിച്ച വ്യക്തിയാണ്. 1964 മുതല്‍ 1985 വരെ ബ്രസീലില്‍ നടന്ന ക്രൂരമായ സൈനിക സ്വേച്ഛാധിപത്യത്തെയും ബൊള്‍സൊനാരോ പ്രകീര്‍ത്തിച്ചിരുന്നു.
അഴിമതിയും കുറ്റകൃത്യങ്ങളും തുടച്ചുനീക്കുമെന്നു വാഗ്ദാനം ചെയ്താണ് ബൊള്‍സൊനാരോ പ്രചാരണ രംഗത്തിറങ്ങിയത്. എന്നാല്‍ കുടിയേറ്റം, സ്വവര്‍ഗ ലൈംഗികത, ഗര്‍ഭച്ഛിദ്രം, തോക്ക് നിയമം തുടങ്ങിയ വിഷയങ്ങളിലുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തെരഞ്ഞെടുപ്പു റാലിക്കിടെ ബൊള്‍സൊനാരോയ്ക്ക് കുത്തേറ്റിരുന്നു. മൂന്നാഴ്ചയോളം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രെംപിന്റെ കടുത്ത ആരാധകനായ ബൊൽസൊനാരോ.
Post Your Comments