Latest NewsNewsInternational

ഭാര്യയുടെ അഴിമതി ബന്ധങ്ങളേപ്പറ്റി ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ മുഖം ഇടിച്ചുതകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്രസീല്‍ പ്രസിഡന്റ്

ബ്രസീലിയ : ഭാര്യയുടെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മുഖം ഇടിച്ചുതകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സൊനാരോ. സംഭവത്തില്‍ മറ്റ് മാധ്യമപ്രവര്‍ത്തകരും പ്രതിഷേധിച്ചെങ്കിലും അവര്‍ക്കാര്‍ക്കും മറപടി നല്‍കുക പോലും നല്‍കാതെ അദ്ദേഹം കടന്നുപോയി.

ബ്രസീലിയന്‍ മാധ്യമമായ ഒ ഗ്ലോബോയുടെ റിപ്പോര്‍ട്ടറോടാണ് പ്രസിഡന്റ് ആക്രോശിച്ചത്.
ബോല്‍സൊനാരോയുടെ ഭാര്യ മിഷേല്‍, മുന്‍ പോലീസ് ഉദ്യോഗസ്ഥനും പ്രസിഡന്റിന്റെ സുഹൃത്തും പ്രസിഡന്റിന്റെ മകന്‍ ഫ്ളെവിയോയുടെ മുന്‍ ഉപദേശകനുമായിരുന്ന ഫാബ്രിയോ ക്വിറോസുമായി ബന്ധിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടിനെക്കുറിച്ചാണ് ചോദ്യം ഉന്നയിച്ചത്.

ചോദ്യം കേട്ടയുടെനെ ക്ഷുഭിതനായ ബോല്‍സൊനാരോ നിങ്ങളുടെ വായ് ഇടിച്ചുതകര്‍ക്കാനാണ് തോന്നുന്നതെന്ന് പറഞ്ഞു. തുടര്‍ന്ന് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധത്തെ അവഗണിച്ച് ബോല്‍സൊനാരോ പോവുകയും ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button