Latest NewsKerala

ബാര്‍കോഴ: വിഎസിന്റേയും മാണിയുടേയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

കേസില്‍ ആരോപണ വിധേയനായ മാണിക്കെതിരെയുള്ള തുടരന്വേഷണം വൈകുന്നതിനെതിരെയാണ് വിഎസ്‌ന്റെ ഹര്‍ജി

കൊച്ചി: ബാര്‍ക്കോഴ കേസില്‍ വിഎസ് അച്ചുതാനന്ദന്റേയും മു്ന്‍ മന്ത്രി കെ. എം മാണിയുടേയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ ആരോപണ വിധേയനായ മാണിക്കെതിരെയുള്ള തുടരന്വേഷണം വൈകുന്നതിനെതിരെയാണ് വിഎസ്‌ന്റെ ഹര്‍ജി. അതേസമയം തുടരന്വേഷണം റദ്ദാക്കണമെന്നാണ് മാണിയുടെ ആവശ്യം. തുടരന്വേഷണത്തിന് സര്‍ക്കാരില്‍ നിന്നും അനുമതി വേണമെന്ന തിരുവനന്തപുരം സ്‌പെഷ്യല്‍ കോടതി ഉത്തരവാണ് വിഎസ് ചോദ്യം ചെയ്യുന്നത്.

പൊതു പ്രവര്‍ത്തകര്‍ക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ ഭേദഗതി വരുത്തുന്നതിനു മുന്നുള്ള കേസാണിത്. അതിനാല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്നാണ് വിഎസിന്റെ വാദം. എന്നാല്‍ മൂന്നു തവണ അന്വേഷിച്ച് അവസാനിപ്പിച്ച കേസില്‍ തുടരന്വേഷണം നടത്താനുള്ള ഉത്തരവ് മൗലീകാവകാശങ്ങളുടെ ലംഘനമാണെന്നാണ് കെ.എം. മാണിയും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button