ഹരിയാന: അര്‍ജുന അവാര്‍ഡ് ജേതാവ് ഉപജീവനത്തിനായി തെരുവില്‍ ഐസ്‌ക്രീം വില്‍ക്കുന്നു. 2010 ല്‍ അര്‍ജുന അവാര്‍ഡ് കരസ്ഥമാക്കിയ ബോക്‌സിങ് താരം ദിനേശ് കുമാറാണ് നിത്യവൃത്തിക്കായി തെരുവില്‍ ക്ച്ചവടത്തിനിറങ്ങിയത്. വിവിധ ബോക്‌സിംഗ് മത്സരങ്ങളില്‍ സ്വര്‍ണ്ണവും വെള്ളിയും നേടി നാടിന്റെ യശസ്സ് ഉയര്‍ത്തിയ താരം ഇന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.
ജീവതത്തില്‍ സംഭവിച്ച വലിയൊരു അപകടമാണ് ദിനേശ് കുമാറിന്റെ ജീവതം താറുമാറാക്കിയത്. 2014ലു വരെ ബോക്‌സിംഗ് വേദികളില്‍ സജീവമായിരുന്ന ദിനേശിന് അപകടശേഷം മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കൂടാതെ കുടുംബത്തിന്റെ മുഴുവന്‍ കടബാധ്യതയും ദിനേശിന്റെ ചുമലിലായി. അവിടെ നിന്ന് ജീവിതത്തില്‍ മുന്നേറാന്‍ കഴിയാതെ വന്നപ്പോള്‍ ഉപജീവന മാര്‍ഗ്ഗത്തിനു വേണ്ടിയാണ് ഐസ്‌ക്രീം വില്‍ക്കാന്‍ തെരുവിലറങ്ങിയത്. ആദ്യമൊക്കെ ചെറിയ രീതിയില്‍ മറ്റുള്ളവരുടെ സഹായം കിട്ടിയെങ്കിലും പിന്നെ ആരും തിരിഞ്ഞ് നോക്കിയിട്ടില്ല.
കായിക മേഖലയില്‍ ഇത്രയധികം നേട്ടങ്ങള്‍ കൊയ്തിട്ടും ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ധനസഹായമോ ജോലിയോ അനുവദിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. എന്റെ കുടുംബത്തിന്റെ കടബാധ്യത എനിക്ക് തീര്‍ക്കണം. അതിനുശേഷം, എന്റെ ഭാവി മെച്ചപ്പെടുത്തുകയും ബോക്സിങ് മേഖലയിലേക്ക് തിരിച്ചുവരണം, ദിനേശ് കൂട്ടിച്ചേര്‍ത്തു.
ബോക്സിങ് മേഖലയില്‍ ഇപ്പോള്‍ ഞാനില്ല, പക്ഷേ, കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഞാന്‍ പഠിപ്പിച്ചിരുന്ന കുട്ടികള്‍ പലരും അന്താരാഷ്ട്ര തലത്തില്‍ എത്തിയിട്ടുണ്ടെന്നും ദിനേശ് പറഞ്ഞു.
Post Your Comments