Latest NewsIndia

അമൃത്സർ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണ്ട; ഹൈക്കോടതി

ചണ്ഡിഗഡ്: ഒക്ടോബര്‍ 19ന് രാജ്യത്തെ നടുക്കിയ പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. ദസറ ആഘോഷത്തിനിടെ പാലത്തിൽ നിന്നവരെ ട്രെയിനിടിച്ച്‌ 61 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളിയത്.

ദുരന്തത്തിൽ 50 പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും കൂടാതെ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുഗ്രാം സ്വദേശിയായ അഭിഭാഷകന്‍ ദിനേഷ് കുമാറാണ് സംഭവത്തില്‍ സിബിഐയോ അല്ലെങ്കിൽ പ്രത്യേക സംഘമോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കൾക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button