ന്യൂഡല്‍ഹി: പാര്‍ട്ടിയ്ക്കുള്ളില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സുബ്രഹ്മണ്യന്‍ സ്വാമിയെ അമിത് ഷാ ഒഴിവാക്കിയേക്കുമെന്ന് സൂചന.
ബിജെപി ദേശീയ എക്സിക്യൂട്ടീവില്‍ നിന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയെ ഒഴിവാക്കുന്നതെന്നാണ് സൂചന. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് സുബ്രഹ്മണ്യന്‍ സ്വാമിയുടെ സമീപകാലത്തെ പ്രസ്താവനകളിലും വിമര്‍ശനങ്ങളിലും അമിത് ഷായ്ക്ക് കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ പര്യടനത്തിനു ശേഷം തിരിച്ചെത്തിയാലുടന്‍ സ്വാമിയെ ഒഴിവാക്കുന്നതില്‍ തീരുമാനമുണ്ടാകുമെന്നാണ് പാര്‍ട്ടിയോടടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ചില ട്വീറ്റുകള്‍ എന്‍ഡിഎ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതും സ്വാമിക്ക് പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പിന് കാരണമായി.
വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിച്ച് അരുണ്‍ ജെയ്റ്റിലായണെന്ന തരത്തിലുള്ള സ്വാമിയുടെ ട്വീറ്റുകളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. സ്വാമിയുടെ പാര്‍ട്ടി വിരുദ്ധനിലപാടുകള്‍ ഇനി വച്ചുപൊറുപ്പിക്കാനാകില്ലെന്ന നിലപാടിലാണ് പാര്‍ട്ട് അധ്യക്ഷന്‍ അമിത് ഷായെന്നാണ് റിപ്പോര്‍ട്ട്
Post Your Comments