കൊച്ചി: ആചാരങ്ങളെന്തെന്ന് പൂര്‍ണ്ണ ബോധ്യമുളള സ്ത്രീകള്‍ ഒരിക്കലും ശബരിമലയില്‍ പോകില്ലെന്നാണ് താന്‍ കരുതുന്നതെന്ന് കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി രാംദാസ് അത്താവാലെ പറഞ്ഞു. ശബരിമലക്ക് പ്രത്യേക പാരമ്പര്യമുണ്ടെന്നും അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചു. ശബരിമലയില്‍ കാല കാലാന്തരങ്ങളായി പിന്‍തുടര്‍ന്ന് പോരുന്ന ആചാരങ്ങളെ പരിഗണിക്കേണ്ടതും മാനിക്കേണ്ടതും ഉണ്ട്.
എന്നാല്‍ തന്നെ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കപ്പെടുക തന്നെവേണം. സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ പാടില്ലായെന്ന കോടതി വിധിയെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നു. സ്തീകളെ ഒരിക്കലും മല കയറുന്നതില്‍ തടയരുതെന്നും ആചാരങ്ങളെ പറ്റി ബോധ്യം വന്ന സ്തീകള്‍ ഇതിന് മുതിരില്ലെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ ആദിവാസികളടക്കമുള്ളവര്‍ ആചാരാനുഷ്ഠാനങ്ങളില്‍ ബ്രാഹ്മണരാല്‍ പിന്തള്ളപ്പെട്ടുവെന്ന കാര്യത്തില്‍ കൃത്യമായ അറിവില്ലെന്നും അതിനാല്‍ ആ കാര്യത്തില്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അത്താവാലെ മാധ്യമപ്രവര്‍ത്തകരോട് പങ്ക് വെച്ചു.
Post Your Comments