Latest NewsIndia

ഏതു സമയവും ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണ്; പളനിസ്വാമി

മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ എംഎല്‍എമാര്‍ സുപ്രീംകോടതി സമീപിക്കാന്‍ തയാറെടുക്കുകയാണ്.

ചെന്നൈ: ഏതു സമയവും തെരഞ്ഞെടുപ്പിനെ നേരിടാന്‍ എഐഎഡിഎംകെ തയാറാണെന്ന് തുറന്നടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ശരിവച്ച മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പളനിസ്വാമിയുടെ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെട്ടുത്തിയ 18 എംഎല്‍എമാരെയാണ് 2017 സെപ്റ്റംബര്‍ 18ന് സ്പീക്കര്‍ അയോഗ്യരാക്കിയത്.

മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ എംഎല്‍എമാര്‍ സുപ്രീംകോടതി സമീപിക്കാന്‍ തയാറെടുക്കുകയാണ്. ടി.ടി.വി. ദിനകരനു പിന്തുണ പ്രഖ്യാപിച്ചാണ് എംഎല്‍എമാര്‍ വിപ്പ് ലംഘിച്ചത്. മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയ എംഎല്‍എമാര്‍ക്കെതിരേ 1986ലെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി എടുത്തത്. ഇത് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button