Latest NewsKerala

കിരാതമായ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം; അടിയന്തരാവസ്ഥ കാലത്ത് പോലും ഇത്രയും അറസ്റ്റുകളുണ്ടായിട്ടില്ലെന്നും കെ സുധാകരന്‍

കണ്ണൂര്‍: ശബരിമല പ്രശ്നത്തിലുണ്ടായിരിക്കുന്ന അറസ്റ്റ് ന്യായീകരിക്കാന്‍ പറ്റുന്നതല്ലെന്നും അടിയന്തരാവസ്ഥകാലത്തുപോലും ഇത്രയും അറസ്റ്റ് നടന്നിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് നേരത്തെ ലക്ഷ്യമിട്ടു നടത്തിയതാണെന്നും പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ നോക്കിയിട്ടു കാര്യമില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.

വീഡിയോയില്‍ കാണുന്നവരെയെല്ലാം അറസ്റ്റ് ചെയ്യുകയും സമാധാനപരമായി സമരം നടത്തിയ ആളുകളെ ഫോട്ടോ വെച്ച് തിരഞ്ഞു കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുന്നതിലെ യുക്തി എന്താണെന്നും സുധാകരന്‍ ചോദിച്ചു. സന്ദീപാനന്ദഗിരിയുടെ വീട് ആക്രമിച്ചത് അപലപനീയമാണ് ,സര്‍ക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവന യുക്തിപൂര്‍വ്വമല്ലെന്നും. അത് ഭീഷണിയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റിന്റെ ഭീഷണി ഫെഡറലിസത്തിന് എതിരാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button