
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സൈനിക ക്യാമ്പുകള്‍ക്കു നേരെ ഭീകരാക്രമണം. ശനിയാഴ്ച രാത്രിയാണ് ജമ്മു കാഷ്മീരിലെ പുല്‍വാമയിലും ബുദ്ഗാമിലും സൈനിക ക്യാമ്പുകള്‍ക്കു നേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. പുല്‍വാമയിലെ ബജ്വാനിയില്‍ 42 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിനുനേരെയായിരുന്നു ആക്രമണം. അതേസമയം ബുദ്ഗാമിലെ അര്‍വാനിയിലുണ്ടായ ഭീകരരുടെ വെടിവയ്പില്‍ സ്‌പെഷല്‍ പോലീസ് ഓഫീസര്‍ക്കു പരിക്കേറ്റിരുന്നു.
Post Your Comments