KeralaLatest News

ട്രെയിൻ റിസർവേഷൻ ടിക്കറ്റും കരിഞ്ചന്തയിൽ; പ്രതി പിടിയിൽ

15 സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടെ 130 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്.

തിരുവനന്തപുരം: സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിനമായ ഇന്ന് 27 ഇനങ്ങളിലാണ് ഫൈനല്‍ നടക്കുക. 69 ഇനങ്ങളില്‍ നിന്നായി 169 പോയിന്റുമായി എറണാകുളമാണ് മുന്നില്‍ നില്‍ക്കുന്നത്. 130 പോയിന്റോടെ പാലക്കാട് രണ്ടം സ്ഥാനത്തും 77 പോയിന്റോടെ കോഴിക്കോട് മൂന്നാംസ്ഥാനത്തും തുടരുന്നു.

192 പോയിന്റുമായി മുന്നില്‍ നില്‍ക്കുന്ന എറണാകുളത്തിന്റെ മെഡല്‍ പട്ടികയില്‍ ഇതുവരെ 22 സ്വര്‍ണവും 21 വെള്ളിയും 14 വെങ്കലവും ഉണ്ട്.
15 സ്വര്‍ണവും 11 വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടെ 130 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്. സ്‌കൂളുകളില്‍ കോതമംഗലത്തുകാരുടെ പോരാട്ടം തുടരുകയാണ്.

നിലവിലെ മെഡല്‍ നിലകള്‍ ചുവടെ,

കോഴിക്കോട് (ആറു സ്വര്‍ണവും 10 വെള്ളിയും എട്ടു വെങ്കലവും ഉള്‍പ്പെടെ 77), തിരുവനന്തപുരം (എട്ടു സ്വര്‍ണവും നാലു വെള്ളിയും 10 വെങ്കലവും ഉള്‍പ്പെടെ 67),

തൃശൂര്‍ (അഞ്ചു സ്വര്‍ണവും എട്ടു വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ 54) ജില്ലകളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. കോട്ടയം (മൂന്നു സ്വര്‍ണം, മൂന്നു വെള്ളി, രണ്ടു വെങ്കലം – 36),

ആലപ്പുഴ (നാല് സ്വര്‍ണം, ആറു വെള്ളി – 26), കൊല്ലം – മൂന്നു സ്വര്‍ണം, മൂന്നു വെള്ളി – 24), മലപ്പുറം (ഒരു സ്വര്‍ണം, മൂന്നു വെള്ളി, രണ്ടു വെങ്കലം – 19),

കണ്ണൂര്‍ (ഒരു സ്വര്‍ണം, മൂന്നു വെള്ളി, അഞ്ചു വെങ്കലം – 19), ഇടുക്കി (ഒരു സ്വര്‍ണം, രണ്ടു വെള്ളി, മൂന്നു വെങ്കലം – 17), കാസര്‍കോട് (ഒരു സ്വര്‍ണം, ഒരു വെള്ളി – എട്ട്),

പത്തനംതിട്ട (രണ്ടു വെള്ളി – ആറ്) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ സ്ഥാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button