മുംബൈ : അക്കൗണ്ട് ഉടമകൾക്ക് എടിഎം വഴിയുള്ള പണം പിൻവലിക്കൽ പരിധി കുറയ്ക്കാനൊരുങ്ങി എസ്ബിഐ. ഈ മാസം 31ന് (ബുധനാഴ്ച) തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ സ്റ്റേറ്റ് ബാങ്ക് ക്ലാസിക്, മാസ്ട്രോ തുടങ്ങിയ കാര്‍ഡുകള്‍ വഴി പിന്‍വിലിക്കാവുന്ന തുകയുടെ പരിധി 40,000 ആയിരുന്നത് 20,000 ആയി കുറയും. ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുക, എടിഎം ക്ലോണിങിലൂടെയുളള തട്ടിപ്പുകള്‍ തടയുക തുടങ്ങി കാരണങ്ങളാണ് ഈ മാറ്റത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ട്.
കൂടുതല്‍ തുക പിന്‍വലിക്കാന്‍ താല്‍പര്യമുളളവര്‍ മറ്റ് ഡെബിറ്റ് കാര്‍ഡ് വേരിയന്‍റുകള്‍ക്ക് ബാങ്കില്‍ അപേക്ഷ നല്‍കണം. ബാങ്കിന്‍റെ ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പിന്‍വലിക്കല്‍ പരിധിയില്‍ ബാങ്ക് മാറ്റം വരുത്തിയിട്ടില്ലാത്തതിനാൽ ഇവ 50,000 രൂപയായും ഒരു ലക്ഷം രൂപയായും തുടരും.
Post Your Comments