![](/wp-content/uploads/2018/10/sasikuamr.jpg)
പന്തളം : പൊതുമരാമത്ത് മന്ത്രിയായ ജി. സുധാകരന് ശാന്തിമാരോട് ബന്ധപ്പെടുന്ന വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിനോട് ശക്തമായ ഭാഷയില്‍ പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ പ്രതികരിച്ചു . അടിവസ്ത്രമിടാത്ത ശാന്തിമാര്‍ സദാചാരം പഠിപ്പിക്കേണ്ട എന്ന മന്ത്രിയുടെ പ്രസ്താവനയോടാണ് പന്തളം കൊട്ടാരം പ്രതിനിധി പരിഹാസ രൂപേണ പ്രതികരിച്ചത്.
പൂജാരിമാര്‍ക്ക് അടിവസ്ത്രമുണ്ടോ ഇല്ലയോ എന്ന് ചിന്തിക്കലല്ല മന്ത്രി ചെയ്യേണ്ടതെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ജനപ്രതിനിധികള്‍ എല്ലാവരെയും ഒരുപോലെ കാണമെന്നും ശശികുമാര്‍ പറഞ്ഞു. ആറ് കോടി ജനതയേക്കാള്‍ വലുതാണ് കോടതിയുടെ ഉത്തരവ് എന്ന് കരുതുന്ന ഭരണാധികാരികളാണ് കേരളത്തില്‍ ഉളളതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments