ഐഫോണ്‍ ഉപയോഗിച്ച സാംസങ് ബ്രാന്‍ഡ് അംബാസഡര്‍ക്ക് പിഴ. റഷ്യയിലെ സാംസങ് ബ്രാന്‍ഡ് അംബാസഡറായിരിക്കെ അംബാസഡര്‍ ക്‌സീന സോബ്ചാകി ഐ ഫോണ്‍ എക്‌സ് ഉപയോഗിച്ചതിനാണ് 12 കോടി രൂപ പിഴ നല്‍കാന്‍ സാംസങ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്യാലക്‌സ് നോട്ട് 9 പൊതുചടങ്ങുകളിലും ടെലിവിഷന്‍ ഷോകളിലും ഉപയോഗിക്കണമെന്നതാണ് സാംസങ് കമ്പനിയുമായുള്ള കരാർ. അടുത്തിടെ നടന്ന ഒരു ചാനല്‍ ചര്‍ച്ചിക്കിടെ സാംസങ് ബ്രാന്‍ഡ് അംബാസഡര്‍ ഐഫോണ്‍ എക്‌സ് ഉപയോഗിച്ചെന്ന വിവരം സോഷ്യല്‍മീഡിയ ഉപയോക്താക്കളാണ് പുറത്തുക്കൊണ്ടുവന്നത്.
ക്‌സീന ഐഫോണ്‍ എക്‌സ് ഉപയോഗിക്കുകയും ഹാന്‍ഡ്‌സെറ്റ് കാണാതിരിക്കാന്‍ പേപ്പര്‍ ഉപയോഗിച്ച് മറയ്ക്കുകയും ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെയാണ് കരാര്‍ തെറ്റിച്ച ക്‌സീനയോട് ഏകദേശം 12 കോടി രൂപ പിഴ നല്‍കാന്‍ സാംസങ് ആവശ്യപ്പെട്ടത്.
Post Your Comments