Latest NewsKeralaIndia

തന്ത്രി കുടുംബവുമായോ ശബരിമലയുമായോ രാഹുലിന് ബന്ധമില്ല; രാഹുലിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രി കുടുബം

തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്‌തെന്ന കുറ്റത്തിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രി കുടുംബം. രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രി കുടംബത്തന്റെതാണെന്ന തെറ്റിദ്ധാരണ വന്നിട്ടുണ്ട്. ആചാരനുഷ്ടാന കാര്യങ്ങളില്‍ തന്ത്രി കുടുംബവുമായോ ശബരിമലയുമായോ രാഹുല്‍ ഈശ്വറിന് ബന്ധമില്ല.

പിന്തുടര്‍ച്ചാവകാശവുമില്ലെന്നും തന്ത്രി കുടംബും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം സര്‍ക്കാരുമായോ ദേവസ്വം ബോര്‍ഡുമായോ ഒരു തരത്തിലുമുളള വിയോജിപ്പില്ലെന്നും താഴമണ്‍ കുടുംബം വ്യക്തമാക്കി. ദേവസ്വം ബോര്‍ഡുമായി നല്ല ബന്ധത്തിലാണ്, അങ്ങനെയാണ് ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇനിയും അങ്ങനെയായിരിക്കുമെന്ന് കുറപ്പില്‍ പറയുന്നു. അതേസമയം സന്നിധാനത്തിന്റെ ശുദ്ധി കളങ്കപ്പെടുത്താനുള്ള അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ലെന്നും തന്ത്രി കുടുംബം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളുകളെ തയ്യാറാക്കി നിര്‍ത്തിയിരുന്നതായി രാഹുല്‍ ഈശ്വര്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇത് വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.

https://youtu.be/qqe46_Nug9A

shortlink

Related Articles

Post Your Comments

Related Articles


Back to top button