KeralaLatest News

ശബരിമല: ആര്‍.എസ്.എസിന്റെയും മോദിയുടേയും അമിത് ഷായുടെയും മനസ്സുമാറ്റിയ അദൃശ്യ ഇടപെടല്‍ ആരുടേത്? പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

തിരുവനന്തപുരം: ആര്‍.എസ്.എസിന്റെയും മോദിയുടേയും അമിത് ഷായുടെയും മനസ്സുമാറ്റിയ അദൃശ്യ ഇടപെടല്‍ മിസോറാം ഗവര്‍ണ്ണറായ കുമ്മനം രാജശേഖരന്റേതാണെന്ന് റിപ്പോര്‍ട്ടുകള്‍. ശബരിമലയില്‍ വിശ്വാസികളെ മറന്നൊന്നും ചെയ്യരുതെന്ന് ബിജെപി-ആര്‍എസ്എസ് നേതൃത്വത്തോട് കുമ്മനം അനൗപചാരികമായി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ശബരിമലയില്‍ വിശ്വാസികള്‍ മാത്രമേ ജയിക്കാവൂവെന്നാണ് കുമ്മനത്തിന്റെ നിലപാട്.

ശബരിമല പ്രശ്നം ആളിക്കത്തിയപ്പോള്‍ തന്നെ ഗവര്‍ണ്ണര്‍ സ്ഥാനം രാജിവച്ച് സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ കുമ്മനം തയ്യാറായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞാണ് കുമ്മനം ഇടപെടല്‍ നടത്തുന്നത്.

ഗവര്‍ണ്ണര്‍ എന്നത് ഭരണഘടനാ പദവിയാണ്. അതുകൊണ്ട് തന്നെ സുപ്രീംകോടതി വിധിയെ എതിര്‍ക്കാനോ വിമര്‍ശിക്കാനോ ഗവര്‍ണ്ണര്‍ക്ക് കഴിയില്ല. എന്നാല്‍ ശബരിമലയില്‍ പ്രത്യേക താല്‍പ്പര്യ പ്രകാരം കുമ്മനം രഹസ്യ ഇടപെടലുകള്‍ നടത്തുന്നതായണ് റിപ്പോര്‍ട്ടുകള്‍. സുപ്രീംകോടതി വിധിയില്‍ വന്ന പൊരുത്തക്കേടുകളും ഭക്തരുടെ ആശങ്കയും കുമ്മനം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

സുപ്രീംകോടതി വിധിയില്‍ ആരാധനയ്ക്കുള്ള മൗലികാവകാശമെന്ന നിലയിലെ കാര്യങ്ങള്‍ പരിഗണിച്ചിട്ടില്ലെന്ന വസ്തുതയും ചര്‍ച്ചയാക്കി. വിശ്വാസങ്ങളെ യുക്തിയില്‍ തളയ്ക്കുന്നത് ഗുരുത പ്രത്യാഘാതമുണ്ടാക്കുമെന്നും കുമ്മനംഓര്‍മിപ്പിച്ചു. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളെ തള്ളിപ്പറഞ്ഞാല്‍ കേരളത്തില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പു തന്നെ ഇല്ലാതാകുമെന്ന് കുമ്മനം കേന്ദ്രത്തെ അറിയിച്ചു. ആര്‍ എസ് എസിനേയും പരിവാറിന്റെ അടിത്തറ വിശ്വാസികളില്‍ ആണെന്ന് ഓര്‍മിപ്പിച്ചു. ഇതിനൊപ്പം രേഖകളും മറ്റും കേന്ദ്ര സര്‍ക്കാരിന് കൈമാറുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button