
തിരുവനന്തപുരം•അയ്യപ്പ ധര്‍മ സേന തലവന്‍ രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമലയില്‍ രക്തം വീഴ്ത്തി നട അടപ്പിക്കാന്‍ വിശ്വാസികളില്‍ ചിലര്‍ തയ്യാറായിരുന്നു എന്ന പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്. ഈ പരാമര്‍ശത്തില്‍ പോലീസ് കേസെടുത്തിരുന്നു.
എറണാകുളത്ത് നിന്നെത്തിയ പോലീസ് തിരുവനന്തപുരം നന്ദാവനത്തെ ഫ്ലാറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Post Your Comments