KeralaLatest News

ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ മഞ്ചേശ്വരത്തെ കേസ് അവസാനിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടട്ടേയെന്ന് കുഞ്ഞാലിക്കുട്ടി

കോ​ഴി​ക്കോ​ട്: ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ മ​ഞ്ചേ​ശ്വ​ര​ത്തു കേ​സ് അ​വ​സാ​നി​പ്പി​ച്ച് ബി​ജെ​പി​ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടണമെന്ന് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി. മ​ഞ്ചേ​ശ്വ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് കെ.​സു​രേ​ന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി. എം​ എ​ൽ​ എ പി.​ബി. അ​ബ്ദു​ൾ റ​സാ​ഖ് മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് തു​ട​രാ​ൻ താ​ല്പ​ര്യം ഉ​ണ്ടോ​യെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് കെ.​സു​രേ​ന്ദ്ര​ൻ കേ​സ് തു​ട​രു​മെ​ന്ന് അ​റി​യി​ച്ച​ത്.

മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ബ്ദു​ൾ റ​സാ​ഖ് 89 വോ​ട്ടു​ക​ൾ​ക്കാ​ണു ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ. ​സു​രേ​ന്ദ്ര​നെ തോ​ൽ​പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നും നാ​ട്ടി​ൽ ഇ​ല്ലാ​ത്ത​വ​രു​ടെ​യും മ​രി​ച്ചു പോ​യ​വ​രു​ടെ​യും വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്നും ത​ന്നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button