
പനാജി : ഗോവയുടെ ഗോൾ മഴയിൽ മുങ്ങി പൂനെ സിറ്റി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പൂനെയെ പരാജയപ്പെടുത്തിയത്. ഫെറാൻ(5,35ആം മിനിറ്റ്) , ഹ്യൂഗോ(12ആം മിനിറ്റ് ), ജാക്കി ചന്ദ് സിങ് (20ആം മിനിറ്റ് ) എന്നിവരാണ് ഗോവയ്ക്കായി വിജയ ഗോളുകൾ സ്വന്തമാക്കിയത്. മാര്‍സിലിനോ(8ആം മിനിറ്റ്), എമിലിയാനോ അര്‍ഫാനോ(23ആം മിനിറ്റ്) എന്നിവര്‍ പൂനെക്കായി ആശ്വാസ ഗോള്‍ നേടി. 86-ാം മിനിറ്റിൽ ഡീഗോ കാർലോസും(പൂനെ) 90-ാം മിനിറ്റിൽ ഇരട്ടഗോൾ ഫെരാന്‍ കൊറോമിനസും(ഗോവ) ചുവപ്പുകാർഡ് നേടി.

ഹോം ഗ്രൗണ്ടിൽ രണ്ടാം ജയമാണ് ഗോവ നേടുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഇതേ ഗ്രൗണ്ടില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് മുംബൈയെ തോല്‍പ്പിച്ചിരുന്നു. നിലവിലെ ജയത്തോടെ 4 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനം ഗോവ സ്വന്തമാക്കി. പൂനെയാകട്ടെ പട്ടികയിലെ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.


Post Your Comments